Today: 16 Jun 2024 GMT   Tell Your Friend
Advertisements
പ്രസിഡന്റിന്റെ മരണം: ഇറാന്‍ അന്വേഷണം തുടങ്ങി, സഹകരിക്കില്ലെന്ന് യുഎസ്
Photo #1 - Other Countries - Otta Nottathil - iran_probe_raisi_death
ടെഹ്റാന്‍: പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുള്ളാഹ്യാനും ഉള്‍പ്പെടെ നേതാക്കള്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ അന്വേഷണം തുടങ്ങി. ഉന്നത പ്രതിനിധി സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചെന്നു സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരി. ബ്രിഗേഡിയര്‍ അലി അബ്ദുള്ളാഹിയുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമിയില്‍ പരിശോധന നടത്തി. അന്വേഷണത്തിനു റഷ്യയും തുര്‍ക്കിയും പിന്തുണ പ്രഖ്യാപിച്ചു. അന്വേഷണത്തിനു സഹായം തേടി ഇറാന്‍ യുഎസിനെയും സമീപിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ സഹകരിക്കാനാവില്ലെന്നു യുഎസ് വ്യക്തമാക്കി. യുഎസ് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മാത്യു മില്ലറാണ് ഇറാന്‍ തങ്ങളെ സമീപിച്ചെന്നു വെളിപ്പെടുത്തിയത്.

അതേസമയം, കൊല്ലപ്പെട്ട റെയ്സിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കു മുന്നോടിയായുള്ള വിലാപയാത്ര തബ്രിസില്‍ തുടങ്ങി. അപകടമുണ്ടായ പ്രദേശത്തിന് ഏറ്റവുമടുത്ത നഗരമാണ് തബ്രിസ്. ഇവിടത്തെ തെരുവുകള്‍ ഇന്നലെ കറുപ്പു വസ്ത്രം ധരിച്ചവരാല്‍ നിറഞ്ഞു. ഷിയ വിശ്വാസം പിന്തുടരുന്ന ഇറാനില്‍ നേതാക്കള്‍ക്കായി ലക്ഷങ്ങള്‍ പങ്കെടുക്കുന്ന വിലാപയാത്രകള്‍ പതിവാണ്. 2020ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ച സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയില്‍ 10 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. റെയ്സിയുടെ വിലാപയാത്രയില്‍ അതിലുമധികം പേരുണ്ടാകുമെന്നാണു നിഗമനം.

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ നേതൃത്വത്തില്‍ വിലാപയാത്രയും പ്രാര്‍ഥനകളും നടക്കും. തുടര്‍ന്ന് നേതാക്കളുടെ മൃതദേഹം വഹിക്കുന്ന പേടകങ്ങള്‍ ടെഹ്റാന്‍ വിമാനത്താവളത്തിലെത്തിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയശേഷം ഷിയ സെമിനാരി നഗരമായ ഖൂമിലേക്കു കൊണ്ടുപോകും. വിദേശരാജ്യ പ്രതിനിധികള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയേക്കുമെന്നു കരുതുന്നു. ബുധനാഴ്ച റെയ്സിയുടെ ജന്മനാടായ ബിര്‍ജന്ദില്‍ വിലാപയാത്രയ്ക്കുശേഷം മാഷാദിലെ ഇമാം റാസ പള്ളിയില്‍ കബറടക്കും. അഞ്ചു ദിവസത്തെ ദുഃഖാചരണത്തിലാണ് ഇറാന്‍. രാജ്യമെങ്ങും റെയ്സിക്കു വേണ്ടി പ്രാര്‍ഥനകള്‍ നടന്നു. അതേസമയം, കടുത്ത യാഥാസ്ഥിതിക വാദിയായ റെയ്സിയുടെ മരണം ആഹ്ളാദം പ്രകടിപ്പിക്കുന്ന ഒരു വിഭാഗവും ഇറാനിലുണ്ട്. ഇത്തരക്കാര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറേനിയന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
- dated 22 May 2024


Comments:
Keywords: Other Countries - Otta Nottathil - iran_probe_raisi_death Other Countries - Otta Nottathil - iran_probe_raisi_death,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
malawai_vice_president_killed_in_plain_crash
മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
benny_gantz_resigns
ഇസ്രയേലിന്റെ ആക്രമണത്തിനു മൂര്‍ച്ച പോരാ! മുന്നണി മന്ത്രിസഭയില്‍ രാജി Recent or Hot News
തുടര്‍ന്നു വായിക്കുക
israel_UN_black_list
ഇസ്രയേലിനെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി
തുടര്‍ന്നു വായിക്കുക
hamas_frees_1_woman_among_4_hostages
ഹമാസ് ബന്ദികളാക്കിയ സ്ത്രീ ഉള്‍പ്പെടെ നാലു പേരെ മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
first_woman_president_mexico
മെക്സിക്കോയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്, ഇടതുപക്ഷത്തിന്റെ വിജയം
തുടര്‍ന്നു വായിക്കുക
china_chang_e6_back
ചൈനയുടെ പേടകം ചന്ദ്രനില്‍ നിന്ന് മടക്കയാത്ര തുടങ്ങി
തുടര്‍ന്നു വായിക്കുക
korea_waste_balloon
തെക്കന്‍ കൊറിയയിലേക്ക് വടക്കന്‍ കൊറിയയുടെ 'മാലിന്യ' ബലൂണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us